കണ്ണൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ വാക്കത്തോണും വിവിധ പരിപാടികളും സംഘടിപ്പിച്ചു


കണ്ണൂർ: ലഹരി വിരുദ്ധ പോരാട്ടത്തിൽ ജനങ്ങളെ അണിനിരത്തി കണ്ണൂർ സിറ്റി പോലീസിന്റെ വാക്കത്തോണും വിപുലമായ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. കേരളാ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്' എന്ന ലഹരി വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായാണ് പരിപാടികൾ നടത്തിയത്. കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ (സിന്തറ്റിക് ട്രാക്ക് കം ഫുട്ബോൾ ഗ്രൗണ്ട്) നടന്ന ചടങ്ങിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ലഹരി വിരുദ്ധ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിൽ പൊതുജനങ്ങളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടികൾ വിഭാവനം ചെയ്തത്. ചടങ്ങിൽ ആഭ്യന്തര വകുപ്പ് മന്ത്രി തൂഫാൻ പതാക ഉയർത്തിയതിനെ തുടർന്ന് നടന്ന സമ്മേളനത്തിൽ തലശ്ശേരി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ഡോ. നന്ദഗോപൻ എം. സ്വാഗതം ആശംസിച്ചു. ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം കണ്ണൂർ എംഎൽഎ അഡ്വ. ടി. ഒ. മോഹനൻ, അഴീക്കോട് എംഎൽഎ  കെ. വി. സുമേഷ്, കഥാകൃത്ത്  ടി പത്മനാഭൻ എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെയുള്ള പ്രതിജ്ഞ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ  ബി. വി. വിജയ ഭരത് റെഡ്ഡി ഐപിഎസ് ചൊല്ലിക്കൊടുത്തു. തുടർന്ന് ലഹരിക്കെതിരെയുള്ള സിഗ്നേച്ചർ ക്യാമ്പയിന്റെ ഉദ്ഘാടനവും വാക്കത്തോൺ ഫ്ലാഗ് ഓഫ് കർമ്മവും ആഭ്യന്തരവകുപ്പ് മന്ത്രി നിർവഹിച്ചു. പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച വാക്കത്തോൺ കാൽടെക്സ് ഗാന്ധി സർക്കിൾ, ട്രാഫിക് പോലീസ് സ്റ്റേഷൻ വഴി ജവഹർ സ്റ്റേഡിയത്തിൽ സമാപിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ഉത്തര മേഖല ഐജി. പുട്ട വിമലാദിത്യ, കണ്ണൂർ ജില്ലാ കലക്ടർ പി. വിഷ്ണുരാജ്, കണ്ണൂർ അസിസ്റ്റന്റ് കലക്ടർ കുമാരി. എസ്. സ്വാതി, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ. ഡി ഷൈനി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ സന്നിഹിതരായിരുന്നു.



إرسال تعليق

0 تعليقات