ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന നേതാവ്; അഡ്വ. സജീവ് ജോസഫ് എംഎൽഎ


പയ്യാവൂർ: ഇന്ത്യ കണ്ട എക്കാലത്തെയും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി, അദ്ദേഹം ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു. കാലത്തിന് മായിക്കാൻ കഴിയാത്ത ഓർമ്മകൾ സമ്മാനിച്ച ജനനേതാവായിരുന്നു അദ്ദേഹം. പയ്യാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഭവനിൽ ചേർന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇ കെ കുര്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു ബെന്നി, നേതാക്കളായ ജോയ് പുന്നശ്ശേരിമലയിൽ, പി കെ ബാലകൃഷ്ണൻ, ബേബി മുല്ലക്കരി, കെ വി ഫാൻസിസ്, സൈമൺ പെരുവക്കുന്നേൽ,  സഷീബ ജോയി, ആലീസ് കണ്ടംങ്കരി, തോമസ് കൊടിയംകുന്നേൽ, കുര്യാക്കോസ് തെരുവത്ത്, ജെയിംസ് തുരുത്തേൽ, വത്സല സാജു, ജാൻസി സാജു, പി ആർ സിനി, സിന്ധു രവി, ജിത്തു തോമസ്, സജി അട്ടിക്കൽ, ജയ്സൺ കാട്ടാങ്കോടൻ,  ജോസഫ് അറക്കപ്പറമ്പിൽ, ഷിംസ് തോമസ്, പയസ് ചക്കാങ്കൽ,  ജോമോൻ മേക്കാട്ട്,  രാജേഷ് രാമ്പേത്ത്, ചെറിയാൻ പാറയ്ക്കൽ, ജോസ് ആഞ്ഞിലതോപ്പിൽ, തോമസ് കുറവത്താഴെ, ജോർജ് ഞാറക്കുളം, ബേബി കുരുവികാട്ടിൽ, സിറിയക് കാരക്കുന്നത്, ബിനോച്ചൻ വെട്ടിക്കുഴ, ജോയ് പാറയ്ക്കൽ എന്നിവർ സംസാരിച്ചു.



إرسال تعليق

0 تعليقات