ഉസ്ബക്കിസ്താനിലെ കൊലപാതകം: ‘പ്രതിയെ കേരളത്തിൽ എത്തിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണം’; കെ സി വേണുഗോപാൽ


ഉസ്ബക്കിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർത്ഥി സാവരിയ ബസന്തിന്റെ കൊലപാതകത്തിൽ, പ്രതിയെ കേരളത്തിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ചെയ്യേണ്ട പ്രാഥമിക നടപടികൾ സംസ്ഥാനം ചെയ്തെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പ്രതി നിലവിൽ ഉസ്ബക്കിസ്താനിലെ ജയിലിലാണ്. പ്രതി സദറുൽ അന്നത്തിനെതിരെ ഹരിപ്പാട് പോലീസും കേസെടുത്തിട്ടുണ്ട്. നിലവിൽ ഉസ്ബക്കിസ്ഥാനിലെ ബുഖാറ പോലീസിന്റെ കസ്റ്റഡിയിലാണിയാൾ. ഇന്ത്യയും ഉസ്ബക്കിസ്ഥാനും തമ്മിൽ കുറ്റവാളി കൈമാറ്റക്കരാർ നിലവിലുണ്ട്. പ്രതിയെ കൈമാറണമെങ്കിൽ ഉസ്ബക്കിസ്ഥാനിലെ പ്രാദേശിക അന്വേഷണവും കോടതി നടപടികളും പൂർത്തിയാക്കണമെന്നാണ് സൂചന. നടപടികൾ വേഗത്തിലാക്കാൻ കെ സി വേണുഗോപാൽ എംപി ഇടപെടും. സാവരിയ ബസന്തിന്റെ മരണകാരണം തലച്ചോറിലെ രക്തസ്രാവമെന്ന് പ്രാഥമിക നിഗമനം. തലയ്ക്ക് പിന്നിൽ രണ്ട് തവണ അടിച്ചതിന്റെ അടയാളങ്ങളുണ്ട്. ശരീരമാകെ ചതഞ്ഞ പാടുകളെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.



إرسال تعليق

0 تعليقات