കണ്ണൂർ: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ദർമെന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രാജ്യ വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ദേശീയ സെക്രട്ടറി ഷംസീർ അൻസാരി ഖാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി Adv: വിപി അബ്ദുൽ റഷീദ് രാഹുൽ വെച്ചിലോട്ട്, നിമിഷ രഘുനാഥ്, മുഹ്സിൻ, എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് റിൻസ് മാനുവൽ മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ, ജില്ലാ ജനറൽ സെക്റട്ടറി മിഥുൻ മാറോളി, അക്ഷയ് പറവൂർ, സുബീഷ്. നിധിൻ കോമത്ത്, വിപിൻ, ജിബിൻ. രാഹുൽ എം, ബ്ലോക്ക് പ്രസിഡണ്ട്മാർ നിധിൻ നടുവനാട്, രാഹുൽ പുത്തമ്പുരയിൽ, ജിതിൻ കൂടാളി, പ്രിൻസ്, അമൽ കുട്ടിയാറ്റൂർ, നികേറത് നാറാത്ത്, നവനീത് നാരായണൻ, അഷ്റഫ് തുടങ്ങിയവർ നേതൃത്വം വഹിച്ചു.





0 Comments