കണ്ണൂർ: ഇന്ത്യൻ യുവത്വത്തിന്റെ ഭാവി തകർക്കുന്ന ഭരണകൂട നയങ്ങൾക്കെതിരെയും പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെൻട്രൽ എക്സിക്യൂട്ടീവ് യോഗം ചേർന്നു. കണ്ണൂർ ഡി.സി.സി ഓഫീസിൽ വെച്ച് നടന്ന യോഗം കണ്ണൂർ എം.എൻ.എ ടി. ഒ മോഹനൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പുറപ്പെടുവിച്ച പുതിയ
സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം വരും ദിവസങ്ങളിൽ ജില്ലയിൽ നടപ്പിലാക്കാൻ പോകുന്ന പ്രധാന സമരപരിപാടികൾ യോഗം ചർച്ച ചെയ്തു. കേന്ദ്ര സർക്കാരിനും പരീക്ഷാ ക്രമക്കേടുകൾക്കും എതിരെ ജൂലൈ 8 മുതൽ 12 വരെ മുഴുവൻ മണ്ഡലം തലങ്ങളിലും പോസ്റ്റർ, ഫ്ലക്സ് പ്രചരണങ്ങൾ നടത്തും. കൂടാതെ പരീക്ഷാ ക്രമക്കേടുകൾ മൂലം മരണപ്പെട്ട വിദ്യാർത്ഥികളുടെ ഫോട്ടോകൾക്ക് മുന്നിൽ മെഴുകുതിരി കത്തിച്ച് അനുശോചന യോഗങ്ങളും സംഘടിപ്പിക്കും. തുടർന്ന്
ജൂലൈ 20 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ നിയോജക മണ്ഡലങ്ങളിൽ പന്തം കൊളുത്തി പ്രകടനങ്ങളും വിപുലമായ പ്രചരണ പരിപാടികളും നടത്താൻ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷനായി. ദേശീയ സെക്രട്ടറി ഷംസീർ അൻസാരി ഖാൻ മുഖ്യത്തിധിയായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി പി അബ്ദുൾറഷീദ്,രാഹുൽ വി, നിമിഷ രഘുനാഥ്, മുഹ്സിൻ കാതിയോട്,മിഥുൻ മാറോളി, സുധീഷ് വെള്ളച്ചാൽ, ഫർസിൻ മജീദ്, റിൻസ് മാനുവൽ, മഹിത മോഹൻ എന്നിവർ സംസാരിച്ചു.





0 Comments