ഇരിട്ടി: പുന്നാട് ദാറുൽ മിൻഹ ഹൗസിൽ പി കെ സാദിരി (38 ) അന്തരിച്ചു. പുന്നാട് ഓട്ടോറിക്ഷ തൊഴിലാളി ആയിരുന്നു. ഭാര്യ: ഫർസാന. സഹോദരന്മാർ: ഷൗക്കത്തലി ആമ്പിലാട്, ഖദീജ, ആയിഷ കാഞ്ഞിലേരി, പരേതരായ മുസ്തഫ, മജീദ്, ബഷീർ. കുറച്ചു മാസങ്ങളായി ചെന്നൈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ചെന്നൈയിൽ വെച്ചാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിക്ക് പുന്നാടെ വസതിയിൽ എത്തും. തുടർന്ന് പുന്നാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം.






0 تعليقات