കണ്ണൂർ: കാസർഗോഡ് ഇ വി എം കോഴ ആരോപണത്തിൽ കോൺഗ്രസ് നേതാവിനെതിരെ ഉള്ള പരാതി കെപിസിസി ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പരാതി ലഭിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കും . ഇക്കാര്യത്തിൽ ഇലക്ഷൻ കമ്മീഷൻ അന്വേഷിക്കുന്നുണ്ടോ എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു കെപിസിസി അധ്യക്ഷൻ പദവി ഹൈ കമാൻഡ് തീരുമാനിക്കും . ഡൽഹിയിൽ ഇത് സബംന്ധിച്ച ചർച്ചകൾ ഇപ്പോൾ നടക്കുന്നില്ല . ജന്ദർമന്ദർ സമര വേദിയിലാണ് നേതാക്കളെന്നും അതിനാലാണ് വൈകുന്നതെന്നും പറഞ്ഞു. പി കെ ശ്രീമതി ടീച്ചർക്കെതിരെയുള്ള സോഷ്യൽ മീഡിയ വ്യാജ പ്രചരണം ദൗർഭാഗ്യകരമാണെന്നും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ വൈദ്യുത പ്രതിസന്ധി സർക്കാർ അധികാരത്തിലേറിയ ഉടൻ മാറ്റാൻ കഴിയില്ലെന്നുംരണ്ടുമസാക്കലമായി അധികാരത്തിലുള്ള സർക്കാർ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചു വരികയാണെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇക്കാര്യത്തിൽ എം വി ഗോവിന്ദൻമാസ്റ്റർ എല്ലാ വീടുകളിലും മെഴുകുതിരി കത്തിക്കണമെന്ന പരാമർശത്തോട് യോജിക്കുന്നില്ല. ഇന്നത്തെവൈദ്യുതി പ്രതിസന്ധിക്ക് എൽഡിഎഫാണ് ഉത്തരവാദി. കഴിഞ്ഞ സർക്കാർ ദീർഘകാല അടിസ്ഥാനത്തിൽ വൈദ്യതി കരാർ ഉണ്ടാക്കാത്തതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.






0 تعليقات