ലക്നൌ: ഉത്തര്‍പ്രദേശ് കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് അബദ്ധത്തില്‍ പൊട്ടി. PAC (ഉത്തര്‍പ്രദേശ് പ്രവിശ്യാ ആംഡ് കോണ്‍സ്റ്റാബുലറി) ഉദ്യോഗസ്ഥന്റെ സര്‍വീസ് തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്. തോക്ക് അബദ്ധത്തില്‍ താഴെ വീണപ്പോള്‍ വെടി പൊട്ടുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വെടിയുണ്ട മെറ്റലില്‍ പതിച്ച് ചീള് തെറിച്ചാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.





0 Comments