കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ നടപടിയിൽ, കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചെന്ന് തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ. ജൂലൈ 20ലെ ചർച്ചകൾക്ക് ശേഷം ആവശ്യമെങ്കിൽ കേന്ദ്ര സർക്കാർ ഇടപെടും. ഡൽഹിയിൽ കേന്ദ്ര തൊഴിൽമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതികരണം.കോറോ ഹെൽത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മറ്റ് സെൻ്ററുകളിൽ നിന്ന് കുറച്ചു പേരെ മാറ്റാം. Last come first go എന്ന രീതി കമ്പനി സ്വീകരിക്കാത്തത് എന്ത് എന്ന് മന്ത്രി ചോദിച്ചു. 20 ലെ ചർച്ചകൾക്ക് ശേഷം ആവശ്യമെങ്കിൽ കേന്ദ്ര സർക്കാർ ഇടപെടലുണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയിൽ കമ്പനി നേതൃത്വവുമായി നടത്തിയ ചർച്ച പരാജയമായിരുന്നു. പിന്നാലെയാണ് കേന്ദ്ര തൊഴിൽമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യയെ നേരിൽ കണ്ട് പരിഹാരം കാണാൻ തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയുടെ നീക്കം നടത്തിയത്.കൊച്ചിയിലും കോഴിക്കോടുമായി 900 ഓളം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. തൊഴിൽ നിയമങ്ങൾക്കനുസരിച്ചുള്ള ബാധ്യത പൂർത്തിയാക്കിയെന്ന നിലപാടാണ് കോറോ ഹെൽത്തിന്റേത്. വരുന്ന 20ന് വീണ്ടും ചർച്ച നടത്താനാണ് സർക്കാർ നീക്കം. അതേസമയം സ്ഥാപനത്തിനെതിരെ യുവജന സംഘടനകളുടേയും തൊഴിലാളി സംഘടനകളുടേയും പ്രതിഷേധവും തുടരുകയാണ്.





0 Comments