തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിലെ സിഐയെ സ്റ്റേഷനകത്ത് വെച്ച് ആക്രമിച്ച കേസില്‍ കണ്ടന്റ് ക്രിയേറ്ററെ കസ്റ്റഡിയിലെടുത്തു. കുളപ്പട സ്വദേശി യദു കൃഷ്ണനെയാണ് കസ്റ്റഡിയിലെടുത്തത്. സിഐയുടെ തല കസേരകൊണ്ട് അടിച്ചുപൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് നാല് സ്റ്റിച്ച് ഉണ്ട്. മാനസിക വെല്ലുവിളിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന യദുകൃഷ്ണന്‍ ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ വാഹനത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. സമാനമായി ചില കടകളിലും പരിസരപ്രദേശങ്ങളിലും യദു പ്രശ്‌നമുണ്ടാക്കിയിരുന്നതായി പൊലീസ് പറയുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായും പൊലീസ് സംശയം പ്രകടിപ്പിച്ചു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന മദ്യകുപ്പിയും പൊലീസ് സ്റ്റേഷനില്‍വച്ചുഅടിച്ചു പൊട്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും നിരവധി ഫോളോവേഴ്‌സ് ഉള്ളയാളാണ് യദു.




0 Comments