വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം.. പ്രതിഷേധ പ്രകടനം നടത്തി.


ഡൽഹിയിൽ ജനപ്രതിനിധികൾക്ക് നേരെയുള്ള കേന്ദ്ര സേനയുടെയും ഡൽഹി പോലീസിന്റെയും ജനാധിപത്യ വിരുദ്ധ കയ്യേറ്റ നടപടിക്കെതിരെ ശ്രീകണ്ഠപുരം ബ്ലോക്ക് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം ടൗണിൽ ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡണ്ട്‌ ഇ വി രാമകൃഷ്ണൻ, യൂ ഡി എഫ് ചെയർമാൻ ഡോ. കെ. വി. ഫിലോമിന, ജോസഫീന വർഗീസ്, യൂത്ത് കോൺഗ്രസ്‌ പ്രസിഡണ്ട്‌ വിജിൽ മോഹനൻ, പി ടി. കുര്യയാക്കോസ്, അപ്പു കണ്ണാവിൽ, എം. ഒ. ചന്ദ്ര ശേഖരൻ, പി പി ചന്ദ്രാഗദ്ഗൻ, ദിവാകരൻ കെ, കെ. സി ജോസഫ് കൊന്നക്കൽ,  വി വി സന്തോഷ്‌, കെ പി ലിജേഷ്, എം ഒ രതീഷ്, നസീമ ഖാദർ, ഡോ. വി എ. അഗസ്റ്റിൻ, മേഴ്‌സി ബൈജു, ഷീജ ജഗന്നാഥൻ, സുരേഷ് ജോർജ്, രാധാമണി കെ.സി, ബെന്നി തുടങ്ങിയവർ നേതൃത്വം കൊടുത്തു.



Post a Comment

0 Comments