എംഡിഎംഎയുമായി യുവാവ് പിടിയിൽ


പറശ്ശിനിക്കടവ്> എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയില്‍. പഴയങ്ങാടി മെഹന്‍ മന്‍സിലില്‍ കെ മുഹമ്മദ് റഹീസ് (24) ആണ് പിടിയിലായത്.

ഇയാളില്‍ നിന്ന് 0.1908 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ശനി രാത്രി ഒൻപതിന് പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപം പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്.

ഡാന്‍സാഫ് സംഘവും തളിപ്പറമ്പ് എസ്ഐ കെ എസ് നിതിന്‍, സീനിയര്‍ സി പി ഒ പ്രജീഷ്, ഡ്രൈവര്‍ സി പി ഒ രമേഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നൽകി.



إرسال تعليق

0 تعليقات