കടയിൽ ഭക്ഷണം എത്തിക്കാൻ വൈകി; ഭർത്താവ് ആശുപത്രിയിൽ കയറി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.

 

കടയിൽ ഭക്ഷണം എത്തിയ്ക്കാൻ വൈകി. തമിഴ്നാട്ടിൽ യുവാവ് ഭാര്യയെ ആശുപത്രിയിൽ കയറി വെട്ടിക്കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി ധീരൻനഗർ സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സമ്പത്ത് കുമാറിനെ ഉറയൂർ പൊലിസ് അറസ്റ്റ് ചെയ്തു.പാൻ ഷോപ്പ് നടത്തുന്നയാളാണ് സമ്പത്ത് കുമാർ. എല്ലാ ദിവസവും ഭാര്യ കവിതയാണ് ഉച്ചയ്ക്ക് ഭക്ഷണം കൊണ്ടുപോയി നൽകുന്നത്.ഇന്ന് ഭക്ഷണം എത്തിക്കാൻ വൈകി ഇത് ചോദിക്കാൻ വീട്ടിലെത്തിയ സമ്പത്ത് ഭാര്യയെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു ക്രൂരമായി മർദിച്ചു. ശേഷം കവിതയുടെ വീട്ടിൽ വിളിച്ച് വിവരം അറിയിച്ചു. ഒടുവിൽ വീട്ടുകാർ എത്തിയാണ് കവിതയെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചത്.

അതുകൊണ്ടും അരിശം തീരാത്ത ഭർത്താവ് സമ്പത്ത് രാത്രിയിൽ ആശുപത്രിയിലേത്തി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് വിഷയത്തിൽ നിരവധി സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. നിലവിൽ ഭർത്താവ് സമ്പത്തിനെ കസ്റ്റഡിയിൽ എടുത്തു.



إرسال تعليق

0 تعليقات