ഹരിപ്പാട്ട് സ്വന്തം സ്ഥാപനത്തിന് മുന്നിലുള്ള പെട്ടിക്കട ശ്രീവൽസം ഗ്രൂപ്പ് പൊളിച്ച സംഭവത്തിൽ പൊലീസ് നടപടി വിവാദത്തിൽ. കേസിലെ മുഖ്യപ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയ പൊലീസ് നടപടി ആണ് വിവാദമായത്. മുഖ്യപ്രതി ചെറായി ഷാജിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ജി സുധാകരന്റെ സമ്മർദ്ദം കാരണമെന്ന് സിപിഐഎം ആരോപിച്ചു. സുധാകരനുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ഷാജി എന്നും ആരോപണം ഉണ്ട്.
പൊളിറ്റിക്കൽ ക്രിമിനലുകളെ സംരക്ഷിക്കുന്നത് ജി സുധാകരൻ ആണ് എന്ന് ഡിവൈഎഫ്ഐ മുൻജില്ലാ പ്രസിഡൻറ് അനസ് അലി ആരോപിച്ചു. പൊതുമുതൽ നശീകരണം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടും മുഖ്യപ്രതി ചെറായി ഷാജിയെ പോലീസ് ഇന്നലെ രാത്രിയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അശോകൻ എന്ന വ്യക്തി നടത്തുന്ന പെട്ടിക്കട ഇടിച്ചുനിരത്തിയത്.ശ്രീവത്സം സില്‍ക്‌സിന്‍റെ മുന്നിലെ പെട്ടിക്കട ആണ്.







0 Comments