സി ജെപി സമരത്തിനെതിരായ പൊലീസ് നടപടിക്കെതിരെ എ എ റഹീം എംപി സുപ്രീംകോടതിയിൽ. പ്രതിഷേധക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ ഫെയ്സ് റെക്കഗനൈസേഷൻ സംവിധാനം ഉപയോഗിക്കുന്നതിനെതിരെയാണ് ഹർജി പൊലീസ് നടപടി നിയമവിരുദ്ധം എന്ന് എ എ റഹീം എം പി ചൂണ്ടിക്കാട്ടി.സുപ്രീംകോടതിയിൽ പൊതുതാല്പര്യ ഹർജി സമർപ്പിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നും ഹർജിയിൽ വാദം. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് എംപിക്കായി ഹർജി സമർപ്പിച്ചത്. പൊലീസിന്റെ ഈ നടപടി തികച്ചും നിയമവിരുദ്ധമാണെന്ന് അദ്ദേഹം ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിഷേധക്കാരുടെ മുഖം തിരിച്ചറിയുന്ന സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹർജിയിൽ പറയുന്നു. സമരങ്ങളെ അടിച്ചമർത്താൻ ഇത്തരം സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.







0 Comments