നടൻ ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ താരത്തിന് ആശംസകൾ അറിയിച്ച് മമ്മൂട്ടി കമ്പനി. ‘അർത്ഥവത്തായ കഥകളും, മറക്കാനാവാത്ത കഥാപാത്രങ്ങളും, നിങ്ങളുടെ ശ്രദ്ധേയമായ യാത്രയിലെ പുതിയ നാഴികക്കല്ലുകളും നിറഞ്ഞ മറ്റൊരു വർഷം ആശംസിക്കുന്നു. സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശവും മികവിനായുള്ള നിരന്തരമായ പരിശ്രമവും ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പ്രചോദിപ്പിക്കുന്നു. വരാനിരിക്കുന്ന വർഷം നിങ്ങൾക്ക് സന്തോഷവും, നല്ല ആരോഗ്യവും, കൂടുതൽ വലിയ വിജയവും നൽകട്ടെ’ എന്നാണ് മമ്മൂട്ടി കമ്പനി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ദുൽഖർ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്.
പർഡ്യൂ സർവകലാശാലയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടിയ ദുൽഖർ, ദുബായിൽ ബിസിനസ് മാനേജരായി ജോലി ചെയ്തിരുന്നു. തുടർന്ന് അഭിനയരംഗത്തേക്ക് കടന്നു. ബാരി ജോൺ ആക്ടിംഗ് സ്റ്റുഡിയോയിൽ മൂന്ന് മാസത്തെ അഭിനയ കോഴ്‌സിന് ശേഷം സെക്കൻഡ് ഷോ (2012) എന്ന ചിത്രത്തിലൂടെയാണ് സൽമാൻ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. താരപുത്രൻ എന്ന അകമ്പടിയൊന്നും ഇല്ലാതെ തന്നെയാണ് അദ്ദേഹം മലയാള സിനിമയിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയത്. മനസ്സിൽ എന്നും മായാതെ കിടക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ അദ്ദേഹം നമ്മൾക്ക് സമ്മാനിച്ചിട്ടുണ്ട്. നിർമാതാവ് എന്ന നിലയിലും തിളങ്ങിയ ദുൽഖർ നിർമിച്ച ചിത്രത്തിനാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത്.







0 Comments