ദില്ലിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഐ വീഡിയോകൾ പ്രചരിച്ചതിന് മെറ്റാ ഇന്ത്യയുടെ മേധാവി അരുൺ ശ്രീനിവാസിനും നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കുമെതിരെ കേസെടുത്ത് ഹൈദരാബാദ് സൈബർ ക്രൈം പൊലീസ്. മെറ്റാ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോകൾ പ്രചരിച്ചതുമായി ബന്ധപ്പെട്ടാണ് കേസെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെയും ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിന്റെയും ലംഘനങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഒരു നിഗമനത്തിലും എത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിനിടെ ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്നും അവർ കൂട്ടിച്ചേർത്തു.അതേ സമയം, ദില്ലിയിലെ ജന്തർ മന്തറിൽ പ്രക്ഷോഭത്തിൽ പങ്കെടുത്ത ഒരു സ്ത്രീക്കെതിരെ സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നോയിഡയിലെ രുചിക സിംഗിനെതിരെയാണ് പ്രധാനമന്ത്രി മോദിക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പ്രക്ഷോഭത്തിൽ പങ്കെടുത്ത എസ് എഫ് ഐ അഖിലേന്ത്യ ജോയിൻ സെക്രട്ടറി ഐഷി ഘോഷ് അടക്കമുള്ള നിരവധി പേർക്ക് എതിരെ രാജ്യത്തെ പൊലീസ് കേസുകൾ ഫയൽ ചെയ്തു വരുകയാണ്. കൂടാതെ പ്രക്ഷോഭത്തിലെ വീഡിയോകൾ പങ്കുവെച്ച നിരവധിപ്പേരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രം പൂട്ടിപ്പിച്ചിരുന്നു.



.gif)


0 تعليقات