ഇരിട്ടി: അമ്പലത്തിൽ നിന്നും വീട്ടിലേക്ക് പോകവെ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ഇരുചക്ര വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുന്നാട് ലക്ഷം വീട് സങ്കേതത്തിന് സമീപത്തെ കല്യാടൻ മാതു അമ്മ ( മാധവി അമ്മ-86) ആണ് മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെ മീത്തലെ പുന്നാട് എണ്ണ മില്ലിന് സമീപം വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ മാതുഅമ്മയെ നാട്ടുകാർ ആദ്യം ഇരിട്ടി അമല ആസ്പത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച്ചയാണ് മരിച്ചത്. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ. മക്കൾ: കല്യാടൻ രാമചന്ദ്രൻ (നിടിയേങ്ങ), കല്യാടൻ ബാലകൃഷ്ണൻ (സെക്രട്ടറി, ആറളം ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ഓമന, ആര്യ ( അധ്യാപിക, മൗണ്ട് ഫ്‌ളവർ സ്‌കൂൾ നരയംപാറ) .



.gif)



0 Comments