പത്തനംതിട്ട മല്ലപ്പള്ളിയിൽ വീണ്ടും പള്ളി സെമിത്തേരിയിലെ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷ്ടിച്ചു. മല്ലപ്പള്ളി മാർത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്. മോഷണവുമായി ബന്ധപ്പെട്ട് പള്ളി അധികൃതർ പൊലീസിന് പരാതി നൽകി. നേരത്തെ മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലും ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയിരുന്നു.സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷിക്കുന്നതിനിടെയാണ് പുതിയ സംഭവം.







0 Comments