ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ അനുമോദനം


മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ., പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് 'കയ്യൊപ്പ്-26' സംഘടിപ്പിച്ചു. കാസറഗോഡ് എം.എൽ.എ ശ്രീ. കല്ലട്ര മാഹിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ജില്ലാ കളക്ടർ ശ്രീ. അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ കാസറഗോഡ് എ.എസ്.പി. ശ്രീ. അച്യുത് അശോക്, സി.പി.സി.ആർ.ഐ. ഡയറക്ടർ ശ്രീ. ബാലചന്ദ്ര ഹെബ്ബാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. എ. അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി അർഫാന നജീബ് സ്വാഗതം ആശംസിക്കുകയും സെക്രട്ടറി ശ്രീ. മനുപ്രസാദ് എം. വി. നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസ്മീന ഷാഫിയുടെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫൗസിയ സൈനുദ്ധീൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാഷിത മുഹമ്മദ്, വാർഡ് അംഗങ്ങളായ ധർമപാൽ ദാരില്ലം, ജമാൽ ബള്ളൂർ, അമീർ മഠത്തിൽ, അബ്ദുൽ സമീർ, ശ്രീവിദ്യ, പ്രമീള മജൽ, ഷാഹിദ നിസാർ, ഹനീഫ് കടപ്പുറം, മിസിരിയ സവാദ്, സമീന സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സോയ ലത്തീഫ്, ലീല എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർ, നാട്ടുകാർ, പഞ്ചായത്തിലെ നിർവ്വഹണ ഉദ്യോഗസ്ഥർ,പഞ്ചായത്തിലെ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ഉപഹാരവും മൊമെന്റോയും നൽകി ആദരിക്കുകയും, അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും അഭിനന്ദിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ മികച്ച അക്കാദമിക നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസ രംഗത്ത് കൂടുതൽ മികവ് കൈവരിക്കാൻ പ്രചോദനമാകുന്നതിനുമായാണ് ഗ്രാമ പഞ്ചായത്ത് ഈ അനുമോദന പരിപാടി സംഘടിപ്പിച്ചത്.



إرسال تعليق

0 تعليقات