‘ജോർജ് സാർ’ നായകനാകുന്ന ‘ലോ & ഓർഡർ’ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് ഉടൻ...


തുടരും എന്ന ചിത്രത്തിലൂടെ ജനങ്ങൾ ഏറ്റെടുത്ത താരമായിരുന്നു പ്രകാശ് വർമ. ജോർജ് സാറെന്ന ഒരറ്റ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരെ കയ്യിലെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഒരുപക്ഷെ ഒട്ടുമിക്ക മലയാളികളും അദ്ദേഹത്തെ കുറിച്ചറിഞ്ഞത് ഈ ഒരു ചിത്രത്തിലൂടെയായിരിക്കും. എന്നാൽ അന്താരാഷ്ട്രതലത്തിൽ വരെ ശ്രദ്ധ നേടിയ ഇന്ത്യൻ പരസ്യചിത്ര സംവിധായകനാണ് പ്രകാശ്‌ വർമ എന്നത് കേട്ടവരെയെല്ലാം ഞെട്ടിച്ചു. നമ്മൾ കണ്ട് ആസ്വധിച്ച പല പരസ്യങ്ങൾക്ക് പിന്നിലും അദ്ദേഹത്തി​ന്റെ കരങ്ങളായിരുന്നു. നായകനൊത്ത പ്രതിനായകനായി തിളങ്ങിയ ജോർജ് ‌സാറെന്ന പ്രകാശ് വർമ മറ്റൊരു ചിത്രം കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ്. അദ്ദേഹത്തി​ന്റെ രണ്ടാമത്തെ ചിത്രമായ ‘ലോ & ഓർഡർ’ ജൂലൈ 24 നാണ് റിലീസ് ചെയ്യുക. സോഷ്യൽ മീഡിയ പേജിലൂടെ മമ്മൂട്ടിയാണ് ചിത്രത്തി​ന്റെ പോസ്റ്റർ പുറത്തുവിട്ടത്. രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2004 ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിലെ കൾട്ട് കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തുന്നു എന്നതാണ് ഈ ചിത്രത്തി​ന്റെ മറ്റൊരു പ്രത്യേകത. പ്രകാശ് വർമ നായകനായി എത്തുന്ന ഈ ചിത്രം ആക്ഷന് ഏറെ പ്രാധാന്യം നൽകുന്നതാണ്.



Post a Comment

0 Comments