ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കെ സി എ


മുൻ ഇന്ത്ൻ ക്രിക്കറ്റ് താരം ശ്രീശാന്തിൻ്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. ഖേദ പ്രകടനം നടത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചത്. പുതിയ കേരള ക്രിക്കറ്റ് ലീ​ഗിൻ്റെ സീസൺ തുടങ്ങാനിരിക്കെയാണ് ശ്രീശാന്തിന് അനുകൂലമായ തീരുമാനം വന്നിരിക്കുന്നത്. കഴിഞ്ഞ കേരള ക്രിക്കറ്റ് സീസൺ തുടങ്ങാനിരിക്കെയായിരുന്നു ശ്രീശാന്തിന് വിലക്കേർപ്പെടുത്തിയത് കെ സി എ ഭാരവാഹികളെ അപകീർത്തിപ്പെടുത്തിയതിനാണ് ശ്രീശാന്തിനെ വിലക്കിയത്. സഞ്ജു സാംസണിന് അനുകൂലമായി സംസാരിച്ച ഭാരവാ​ഹികൾക്കെതരെ രൂക്ഷമായ ഭാഷയിലായിരുന്നു അദ്ദേഹം വിമർശിച്ചത്. ഇതിനെത്തുടർന്നാണ് നടപടി. എന്നാൽ ഇപ്പോൾ ശ്രീശാന്ത് ഔദ്യോ​ഗികമായി മാപ്പെഴുതിക്കൊടുത്തതോടെയാണ് അനുകൂല നടപടി വന്നത്.



إرسال تعليق

0 تعليقات