കണ്ണൂർ: മേലേ ചൊവ്വ മേൽപ്പാലം പ്രവൃത്തിയുടെ ഭാഗമായി ഏറ്റെടുക്കേണ്ട ഭൂമിയിലെ കെട്ടിടങ്ങളുടെ വിലനിർണയം നടക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ടി.ഒ മോഹനൻ എംഎൽഎ ക്ക് മറുപടി നൽകി. മുണ്ടയാട്-കീഴ്പ്പള്ളി ബൈപ്പാസിന് സമാന്തരമായി സർവീസ് റോഡ് വേണമെന്നും സ്ഥലം ഏറ്റെടുത്തിട്ടും ദേശീയപാത വിഭാഗം റോഡ് നിർമിക്കാൻ തയ്യാറാവുന്നില്ലെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ സർവ്വേയുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ വന്നിട്ടുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്, ഷാഫി പറമ്പിൽ എം.പിയുടെ പ്രതിനിധി എം.പി അരവിന്ദാക്ഷൻ എന്നിവർ ഉന്നയിച്ചു. പരാതികൾ പരിഹരിക്കാൻ സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ മുൻകൈയ്യെടുത്ത് വില്ലേജ് തലത്തിൽ ചർച്ച നടത്തണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ നിരവധി ഫയലുകൾ കെട്ടികിടക്കുന്നതായി കെ സുധാകരൻ എംപിയുടെ പ്രതിനിധി ടി. ജയകൃഷ്ണൻ പരാതിപ്പെട്ടു. ഫയലുകൾ സംബന്ധിച്ച് അടുത്ത ജില്ലാ വികസന സമിതി യോഗത്തിൽ റിപ്പോർട്ട് നൽകണമെന്ന് കലക്ടർ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള മാട്ടൂല്‍, മാടായി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വാടിക്കല്‍ കടവ് തീരദേശ റോഡിന്റെ ശോച്യാവസ്ഥ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രതിനിധി അജിത് മാട്ടൂല്‍ ഉന്നയിച്ചു.






0 تعليقات