വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തില്‍ കലഹം തീരാതെ സിപിഐഎം.ദിവ്യാ എസ്. അയ്യരെ വിഴിഞ്ഞം കമ്പനിയില്‍ നിന്ന് മാറ്റിയത് അദാനിയുടെ താല്‍പര്യമാണെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ആക്ഷേപം തളളി പി.കെ.ശ്രീമതി രംഗത്തെത്തി. ആരോപണത്തില്‍ രാഗേഷ് വ്യക്തത വരുത്തണമെന്ന് പി.കെ.ശ്രീമതി ആവശ്യപ്പെട്ടു.നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായം തുടരുന്നതിനിടെ, അഴിമതി ആരോപണം ആവര്‍ത്തിക്കുകയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനിറങ്ങിയ സിപിഐഎമ്മിന് സ്വന്തം പാളയത്തിലെ ഭിന്നതതലവേദനയായിരിക്കുകയാണ്.ഓഹരിക്കൈമാറ്റത്തില്‍ ഉന്നയിച്ച അഴിമതി ആരോപണം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ തളളിക്കളഞ്ഞതാണ് ആദ്യ തിരിച്ചടി.വിഴിഞ്ഞം തുറമുഖ കമ്പനിയുടെ എം.ഡി സ്ഥാനത്ത് നിന്ന് ദിവ്യാ അയ്യരെ മാറ്റിയത് അദാനിയുടെ താല്‍പര്യപ്രകാരമെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ആരോപണം മുതിര്‍ന്ന വനിത നേതാക്കള്‍ തന്നെ തളളിയതോടെ തിരിച്ചടി പൂര്‍ത്തിയായി. രണ്ട് വിഷയത്തിലും പാര്‍ട്ടി നിലപാടിനോടാണ് നേതാക്കള്‍ വിയോജിച്ചത്. ദിവ്യ അയ്യരുടെ മാറ്റം സംബന്ധിച്ച ആരോപണത്തോടുളളഎതിര്‍പ്പ് ഇന്നും തുടരുകയാണ്.





0 تعليقات