ചിക്കൻ കറിയെ വെല്ലും; പച്ചക്കായ കൊണ്ട് ഉഗ്രൻ വിഭവം തയ്യാറാക്കാം

 

ഉച്ചയൂണിന് പച്ചക്കായ കൊണ്ട് ചിക്കൻ കറിയെ വെല്ലുന്ന ഒരു വിഭവം തയ്യാറാക്കിയാലോ. കേൾക്കുമ്പോൾ അതിശയോക്തി ആയിട്ട് തോന്നുമെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് പച്ചക്കായ കറി തയ്യാറാക്കാം. നോൺ വെജുകാർക്കും വെജിറ്റേറിയൻ പ്രേമികൾക്കും ഒരുപോലെ കഴിക്കാൻ സാധിക്കുന്ന കറിയുടെ രുചിക്കൂട്ട് പരിചയപ്പെട്ടാലോ.

ആവശ്യമായ സാധനങ്ങൾ


പച്ചക്കായ- ( രണ്ടെണ്ണം ചെറിയ കഷണങ്ങളാക്കിയത്)
സവാള, ചെറിയ ഉള്ളി- 10 എണ്ണം (ചതച്ചത്)
തക്കാളി
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്
തേങ്ങാപാൽ
മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല
കടുക്, വറ്റൽമുളക്, കറിവേപ്പില, വെളിച്ചെണ്ണ


തയ്യാറാക്കുന്ന വിധം

ആദ്യം പച്ചക്കായ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളത്തിൽ വേവിച്ചെടുക്കണം. ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി താളിക്കണം. ഇതിലേക്ക് ചതച്ച ഉള്ളിയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും തക്കാളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കണം.

ശേഷം ഇതിലേയ്ക്ക് മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കണം. ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ഇളക്കിയ ശേഷം വേവിച്ചു മാറ്റിവച്ചിരിക്കുന്ന പച്ചക്കായ ഈ മസാലയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് കുറുകിയ തേങ്ങാപാൽ കൂടി ചേർത്ത് ചെ റുതീയിൽ അല്പസമയം തിളപ്പിക്കണം. സ്വാദിഷ്ടമായ കറി തയ്യാർ.



إرسال تعليق

0 تعليقات