കുറഞ്ഞ സമയത്തിനുള്ളിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് ഒരു ഫ്രൂട്ട് സാലഡ് ഉണ്ടാക്കാം


ഫ്രൂട്ട് സാലഡ് ഇഷ്ടമല്ലാത്തവർ കുറവാണ് കാരണം അതി​ന്റെ രൂചിയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവമാണ് കസ്റ്റാർഡ് ഫ്രൂട്ട് സാലഡ്. അതിഥികൾ വരുമ്പോൾ ഉണ്ടാക്കാൻ ഒരു വിഭവം തിരയുന്നവർക്കും ഇത് നല്ലൊരു ഓപ്ഷനാണ്

ചേരുവകൾ
പാൽ – 1 ലിറ്റർ
കസ്റ്റർഡ് പൗഡർ – 3 ടേബിൾ സ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
സ്ട്രേബെറി – ആവശ്യത്തിന്
മുന്തിരി – ആവശ്യത്തിന്
ആപ്പിൾ – ആവശ്യത്തിന്
വാഴപ്പഴം – ആവശ്യത്തിന്
മാങ്ങ – ആവശ്യത്തിന്
  തയ്യാറാക്കുന്ന വിധം

ഒരു പാൻ എടുത്ത് അതിൽ അര ലിറ്റർ പാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക. മറ്റൊരു ചെറിയ പാത്രത്തിൽ അല്പം പാലെടുത്ത് അതിലേക്ക് കസ്റ്റാർഡ് പൗഡർ ചേർത്ത് കട്ടകളില്ലാതെ ഇളക്കി മാറ്റിവെക്കുക. പാൽ തിളച്ചു തുടങ്ങുമ്പോൾ തയ്യാറാക്കിയ ഈ കസ്റ്റാർഡ് മിശ്രിതം സാവധാനം ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് നിർത്താതെ ഇളക്കണം. ഇല്ലെങ്കിൽ കട്ട പിടിക്കാൻ സാധ്യതയുണ്ട്. മിശ്രിതം നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാൻ അനുവദിക്കുക. ചൂടാറിയ ശേഷം ഇതിലേക്ക് ചെറിയ കഷ്ണങ്ങളായി മുറിച്ചുവെച്ച പഴങ്ങൾ ചേർത്തിളക്കാം. ഇത് ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ച ശേഷം വിളമ്പാം.



إرسال تعليق

0 تعليقات