ചെന്നിത്തലയെ കാണാന്‍ കടകംപള്ളി എത്തിയത് സ്‌കൂട്ടറില്‍; ഹെല്‍മെറ്റ് വെച്ചില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതി

 

ഹെല്‍മെറ്റ് വെക്കാതെ ഇരുചക്ര വഹാനം ഓടിച്ച കടകംപള്ളി സുരേന്ദ്രനെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി യുത്ത് കോണ്‍ഗ്രസ്. സംഭവത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണർക്ക് യൂത്ത് കോണ്‍ഗ്രസ് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം കമ്മിറ്റി പരാതി നല്‍കി. ഇന്ന് രാവിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കാണാന്‍ കടകംപള്ളി വീട്ടിലെത്തിയിരുന്നു. സ്കൂട്ടറിലെത്തിയ കടകംപള്ളി സുരേന്ദ്രന്‍ ഹെല്‍മെറ്റ് വെച്ചിരുന്നില്ല.അമ്പലമുക്ക് പ്രസിഡന്റ് രഞ്ജിത്ത് ആണ് നടപടി ആവശ്യപ്പെട്ട് പരാതി സമര്‍പ്പിച്ചത്. മുന്‍ മന്ത്രിയും ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രന്റെ പ്രവര്‍ത്തി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍ക്കുന്നതെന്നും നടപടി വേണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.ഇന്ന് രവിലെ ഏഴുമണിയോടെയാണ് കടകംപള്ളി ആഭ്യന്തരമന്ത്രിയുടെ വീട്ടിലെത്തിയത്. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എസ്‌ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച നടത്തിയത്. സൗഹൃദ സന്ദര്‍ശനമെന്നാണ് കടകം പള്ളിയുടെ പ്രതികരണം.



Post a Comment

0 Comments