എൽ ഡി എഫ് സർക്കാർ കൊണ്ടുവന്ന സ്ത്രീ സുരക്ഷ പദ്ധതി നിർത്തലാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

 

എൽ ഡ‍ി എഫ് സർക്കാർ കൊണ്ടു വന്ന സ്ത്രീ സുരക്ഷ പദ്ധതി യു ഡി എഫ് സർക്കാർ നിർത്താൻ പോകുന്നുവെന്ന് മന്ത്രി ബിന്ദുകൃഷ്ണ. ദില്ലിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയു​കയായിരുന്നു മന്ത്രി. എൽ ഡി എഫ് സർക്കാർ കൊണ്ടുവന്ന പദ്ധതി നിരവധിയായ സ്ത്രീകൾക്കാണ് ഉപകാരപ്പെട്ടിരുന്നത്. ഇതാണ് ഇപ്പോൾ യു ഡി എഫ് സർക്കാർ നിർത്താൻ പോകുന്നത്.

കേരളത്തിലെ സ്ത്രീകൾക്ക് എതിരേയും സാധാരണക്കാർക്കെതിരേയുമാണ് യു ഡി എഫ് സർക്കാരിൻ്റെ നടപടികൾ. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്ന് വരുന്നുണ്ട്. സ്ത്രീകളെ സമൂഹത്തിന്റെ മുൻപന്തിയിലേതക്കെത്തിക്കാനുള്ളതും സമൂഹത്തിൽ സ്വന്ത്രരായി ജീവിക്കാനുമുള്ള എൽ ഡി എഫ് സർക്കാരിൻ്റെ മികച്ച പദ്ധതിയായിരുന്നു സ്ത്രീ സുരക്ഷ പദ്ധതി.


എന്നാൽ അത് നിർത്തലാക്കുന്നതിലൂടെ സമൂഹത്തിലെ സ്ത്രീകളെയാകെ വെല്ലുവിളിക്കുകയാണ് യു ഡി എഫ് സർക്കാരെന്നും വിമർശനമുയരുന്നുണ്ട്. എൽ ഡി എഫ് സർക്കാർ കൊണ്ടുവന്ന മറ്റ് പല ജനക്ഷേമ പദ്ധതികളും യു ഡി എഫ് സർക്കാർ നിർത്തലാക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.



Post a Comment

0 Comments