റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: പിണറായി വിജയൻ.

 

നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്റ്റിൽ അന്ത്യോദയ അന്നയോജന (AAY) പദ്ധതിയുടെ ഗുണഭോക്തൃ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനുള്ള കേന്ദ്രസർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി കേന്ദ്രത്തിന്റെ പുതിയ ഭേദഗതി നിർദേശങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചത്.

പദ്ധതിയുടെ മാനദണ്ഡം കുടുംബത്തിന് പകരം വ്യക്തിഗത അടിസ്ഥാനത്തിലാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. പുതിയ നിർദേശപ്രകാരം ഒരാൾക്ക് 7 കിലോഗ്രാം ഭക്ഷ്യധാന്യം മാത്രമായിരിക്കും ലഭിക്കുക. നിലവിൽ ഒരു കുടുംബത്തിന് ഉറപ്പുനൽകുന്ന 35 കിലോഗ്രാം ഭക്ഷ്യധാന്യം, ചെറിയ കുടുംബങ്ങൾക്ക് ഇതോടെ വലിയ തോതിൽ നഷ്ടമാകും. അതേസമയം, കുടുംബാംഗങ്ങളുടെ എണ്ണം എത്രയായാലും ആകെ ലഭിക്കുന്ന വിഹിതം പ്രതിമാസം 35 കിലോഗ്രാമായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാവപ്പെട്ടവരുടെ റേഷൻ വിഹിതം ഘട്ടംഘട്ടമായി വെട്ടിക്കുറയ്ക്കാനും ഫുഡ് സെക്യൂരിറ്റി നിയമത്തെ അട്ടിമറിക്കാനുമുള്ള ഗൂഢശ്രമമാണിതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.



Post a Comment

0 Comments