കണ്ണൂർ; കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തോട്ടട ഗവൺമെൻറ് പോളിടെക്നിക് കോളേജ് ക്യാമ്പസിൽ സംയോജിത പച്ചക്കറി കൃഷിചെയ്യുന്നതിന്റെ ഉദ്ഘാടനം മുൻമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന സന്ദേശമുയർത്തി വിഷരഹിത പച്ചക്കറി ഉൽപ്പാദിപ്പിക്കുന്നതിന്റെ ഭാഗമായാണ് യൂണിയൻ സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചത്. പയർ, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, മത്തൻ, വെള്ളരി, കക്കിരി തുടങ്ങിയവയാണ് പോളിടെക്നിക് ക്യാമ്പസിൽ പ്രത്യേകം നിലമൊരുക്കി കൃഷി ചെയ്യുന്നത്. ഉദ്ഘാടന പരിപാടിയിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് എം അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഒ കെ രാജേഷ്, യൂണിയൻ ജില്ലാ ട്രഷറർ കെ ഷീബ എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ പി വിനോദൻ നന്ദിയും പറഞ്ഞു.






0 Comments