അപകടകരമായ രീതിയിൽ സ്കൂട്ടറോടിച്ച് 'കുട്ടി ഡ്രൈവർ'; ആർസി ഓണറായ അമ്മക്കെതിരെ കേസ്


എലാങ്കോട് ഫ്ലവർ മില്ലിന് സമീപം വച്ച് വാഹന പരിശോധന നടത്തുമ്പോഴാണ് എസ്.ഐ വി.പി മുഹമ്മദ് ഷജീറിനും സംഘത്തിനും മുന്നിലേക്ക് KL 58 AL 4072 നമ്പർ സ്കൂട്ടറെത്തുന്നത്. കൈ കാണിച്ചിട്ടും നിർത്താതെ പോയ സ്കൂട്ടറിനെ വിവരം നൽകിയതനുസരിച്ച് പൊലീസ് സ്റ്റേഷനു മുന്നിൽ വച്ച് മറ്റ് പൊലീസുകാർ പിടികൂടുകയായിരുന്നു. അപ്പോഴാണ് പ്രായപൂർത്തിയാവാത്തയാളാണ് സ്കൂട്ടർ ഓടിച്ചതെന്ന് അറിയുന്നത്. തുടർന്ന് BNS 125, മോട്ടോർ വെഹിക്കിൾ ആക്ട് 1988,5,180, 199 (1), 199A (2) വകുപ്പുകൾ പ്രകാരം വാഹനത്തിന്റെ ആർസിഉടമയായ  അമ്മ എലാങ്കോട്ടെ മോറന്റവിട ഹൗസിൽ രാരി അനുരൂപിനെതിരെ കേസെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകുക വഴി വ്യക്തികൾക്കും, മറ്റുള്ളവരുടെ വ്യക്തിപരമായ സുരക്ഷയ്ക്കും ഭീഷണികളുണ്ടാക്കി എന്നതാണ് കേസ്. ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും പിഴ ലഭിക്കാവുന്ന കുറ്റമാണിത്.



إرسال تعليق

0 تعليقات