കോട്ടയം :കഞ്ചാവുമായി സിനിമാതാരമായ യുവതിയടക്കം നാല് പേർ പിടിയിൽ
സിനിമാതാരവും മോഡലുമായ പൊൻകുന്നം സ്വദേശിനി അമൃത വിനോദ് അടക്കം 4 പേരെയാണ് എക്സൈസ് സംഘം പിടികൂടിയത്
സിനിമകളിലും നിരവധി പരസ്യങ്ങളിലെ മോഡലുമാണ് പിടിയിലായ പൊൻകുന്നം കോയിപ്പള്ളിയിൽ അമൃത വിനോദ്(26).
അമൃതയെ കൂടാതെ കോട്ടയം ചാമംപതാൽ നരിക്കാട്ടു വീട്ടിൽ ഹെയിൻസ് റെജി (26), വാഴൂർ പൊത്തൻപ്ലാകൽ വീട്ടിൽ മീനാക്ഷി മനോജ് (25) ആനിക്കാട് തടത്തിൽ വീട്ടിൽ നോയൽ മാത്യു മനോജ് (24) എന്നിവരാണ് പാമ്പാടി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഓപ്പറേഷൻ തൂഫാൻ്റെറ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് നാൽവർ സംഘം പിടിയിലായത്





0 Comments