ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ എം ഡി എം എയുമായി ബസ് ക്ലീനർ അറസ്റ്റിൽ.

 


മട്ടന്നൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ എം ഡി എം എയുമായി ബസ് ക്ലീനർ അറസ്റ്റിൽ.


മാലൂർ സ്വദേശി മഷൂദ് (37) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ ടൗൺ പരിസരത്ത് വച്ച് ബംഗളൂരുവിൽ നിന്ന് വരുന്ന ബസ്സിൽ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് 1.001 ഗ്രാം എം ഡി എം എ കണ്ടെടുത്തത്.

മട്ടന്നൂർ പോലീസ് സ്റ്റേഷൻ എസ്ഐ സി എം യൂനുസിൻ്റെ നേതൃത്വത്തിൽ മട്ടന്നൂർ പോലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.



Post a Comment

0 Comments