E20യെ പിന്തുണച്ച് വാഹനനിർമാതാക്കൾ: എഥനോൾ നല്ല ഇന്ധനമെന്ന് ടൊയോട്ട, ആശങ്ക വേണ്ടെന്ന് മാരുതി സുസുക്കി


E20 ഇന്ധനത്തെ പിന്തുണച്ച് വാഹനനിർമാതാക്കൾ. മാരുതി സുസുക്കിയും ടൊയോട്ടയുമാണ് ഇ20യെ പിന്തുണച്ച് രം​ഗത്തെത്തിയത്. 2023 ന് മുൻപ് ഇന്ത്യയിൽ നിർമ്മിച്ച് വിറ്റ കാറുകളിൽ E20 ഇന്ധനം പരീക്ഷിച്ചിരുന്നതായും അതിൽ ആശങ്കാജനകമായ ഒന്നും കണ്ടെത്താനായില്ലെന്നും മാരുതി സുസുക്കി ഇന്ത്യ കോർപ്പറേറ്റ് അഫയേഴ്‌സ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ രാഹുൽ ഭാരതി വ്യക്തമാക്കി. മതിയായ സുരക്ഷാ ഘടകങ്ങൾ തങ്ങളുടെ പക്കൽ ഉണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു. എഥനോൾ വളരെ നല്ല ഇന്ധനമെന്ന് ടൊയോട്ട അഭിപ്രായപ്പെട്ടു. ഫോർമുല വൺ റേസിംഗ് കാറുകളിൽ ഇത് ഉപയോഗിക്കുന്നുണ്ട് എന്നും ടൊയോട്ട ചൂണ്ടിക്കാണിച്ചു. ഇന്ത്യ E20 പെട്രോൾ വിജയകരമായി പുറത്തിറക്കിയിരുന്നു. രാജ്യത്തെ ആദ്യ ഫ്‌ലെക്‌സ് ഫ്യൂവൽ കാർ മാരുതി സുസുക്കി വിപണിയിൽ അവതരിപ്പിച്ചിരുന്നു. മാരുതിയുടെ ജനപ്രിയ മോഡലായ വാഗൺ ആറിന്റെ പുതിയ വകഭേദമായി വാഗൺ ആർ ഫ്‌ലെക്‌സ് ഫ്യുവൽ അവതരിപ്പിച്ചിരിക്കുന്നത്. 85 ശതമാനവും എഥനോൾ കലർന്ന ഇന്ധനത്തിൽ വാഹനം ഓടും. ഡൽഹിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് വാഗൺ ആർ ഫ്ലെക്‌സ്-ഫ്യൂവൽ പ്രോട്ടോടൈപ്പ് ആദ്യം പ്രദർശിപ്പിച്ചത്, തുടർന്ന് ജപ്പാൻ മൊബിലിറ്റി ഷോയിൽ ഫ്ലെക്‌സ്-ഫ്യൂവൽ ഫ്രോങ്ക്‌സും പ്രദർശിപ്പിച്ചിരുന്നു. ഫ്ലെക്സ്-ഫ്യൂവൽ എഞ്ചിനുകൾ സാധാരണ പെട്രോൾ യൂണിറ്റുകളിൽ നിന്ന് അവയുടെ ഇന്ധന-സിസ്റ്റം മെറ്റീരിയലുകൾ, ഇഞ്ചക്ഷൻ മാപ്പിംഗ്, കോൾഡ്-സ്റ്റാർട്ട് കാലിബ്രേഷൻ എന്നിവയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.



Post a Comment

0 Comments