പി കൃഷ്ണപിള്ള സ്മാരകത്തിനായി LDF സർക്കാർ ഭൂമി വിട്ട് നൽകിയ നടപടി റദ്ദാക്കി സർക്കാർ ഉത്തരവ്. 2023 ൽ അഞ്ചേക്കർ ഭൂമിയാണ് സാംസ്കാരിക വകുപ്പിന് വിട്ടു നൽകിയത്. ആലപ്പുഴ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലാണ് ഭൂമി നൽകിയത്. നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലെ അഞ്ചേക്കർ ഭൂമി ഏറ്റെടുക്കും. ഇതിൽ 1.73 ഏക്കർ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന് കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കാൻ നൽകാനും തീരുമാനം.നൂറനാടുള്ള ഐ.ടി.ബി.പി ക്യാമ്പിനോട് ചേർന്ന് 1.73 ഏക്കർ സ്ഥലം അനുവദിക്കണമെന്നുള്ള ഐ.ടി.ബി.പി അധികൃതരുടെ 10 വർഷത്തെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് നടപടി. 99 വര്‍ഷത്തേയ്ക്ക് പാട്ട വ്യവസ്ഥയിലാണ് ആരോഗ്യവകുപ്പിന്റെ സ്ഥലം നൽകുന്നത്. മന്ത്രി കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതോടെ ഐ.ടി.ബി.പിയുടെ കേരളത്തിലെ ആദ്യ കേന്ദ്രീയ വിദ്യാലയമായി ഇത് മാറും. സ്ഥലം അളന്നു തിരിച്ച് തിട്ടപ്പെടുത്താൻ തഹസില്‍ദാരെ ചുമതലപ്പെടുത്തി.
സര്‍ക്കാരിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കേന്ദ്രീയ വിദ്യാലയത്തില്‍ ആകെ അനുവദിക്കുന്ന സീറ്റില്‍ 50 ശതമാനം സമീപ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്ന മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശം ഐ.ടി.ബി.പി അധികൃതർ അംഗീകരിച്ചു. ഈ സംബന്ധിച്ച വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്താൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.





0 Comments