പിഎം ശ്രീ പദ്ധതിയിലെ യുഡിഎഫ് തീരുമാനത്തിൽ പ്രതികരണവുമായി മന്ത്രി KM ഷാജി. യുഡിഎഫ് കൺവീനർക്ക് തെറ്റിയതാണോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. കമ്മിറ്റിയുടെ തീരുമാനം വന്നിട്ട് മാത്രം എന്തെങ്കിലും പറയുന്നതിൽ അർഥം ഒള്ളൂ. ലീഗിന് ഒരു പ്രതിസന്ധിയും ഇല്ല. ലീഗ് പറഞ്ഞ കാര്യങ്ങളിൽ ക്ലാരിറ്റി ഉണ്ട്.കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചു എന്നുള്ളത് റിയാലിറ്റി.ഒപ്പുവച്ചതിന്റെ പാലം ജോൺ ബ്രിട്ടാസ് ആണ്. ഇടനിലക്കാരനാണ് അയാൾ. ഒപ്പ് വെച്ചിട്ട് ഉളുപ്പില്ലാതെ സംസാരിക്കുന്ന അയാളോട് രാഷ്ട്രീയം പറയാൻ താല്പര്യമില്ലെന്നും കെ എം ഷാജി വ്യക്തമാക്കി. തന്റെ നിലപാട് ചോദ്യം ചെയ്യാൻ ബ്രിട്ടാസ് ആയിട്ടില്ല. ആവുമ്പോ പറയാം എന്നും ഷാജി വിമർശിച്ചു.
തെരുവുനായ പ്രശ്നം, അപകടകരമായ നായകളെ കൊല്ലുക എന്നതാണ് തീരുമാനത്തിൽ ഉള്ളത്. അതിന് കൃത്യമായ പ്രോട്ടോകോൾ ഉണ്ട്. എബിസി സെന്ററുകൾ വർദ്ധിപ്പിക്കണം. മലപ്പുറത്തും കോട്ടയത്തുമാണ് തീരെ സെൻററുകൾ ഇല്ലാത്തത്. വളർത്തുനായകൾക്ക് ഉണ്ടാവുന്ന കുഞ്ഞുങ്ങളെ എവിടെയെങ്കിലും കൊണ്ടുപോയി തള്ളുന്നത് കൃത്യമായി നിരീക്ഷിക്കും.
അങ്ങനെ കൊണ്ടുപോയി തള്ളിയാൽ കടുത്ത പിഴയും ശിക്ഷയും ഉണ്ടാകും. ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുമ്പോൾ ഉണ്ടാവുന്ന പ്രതിഷേധങ്ങൾ പ്രശ്നം തന്നെയാണ്. ഒഴിഞ്ഞ സ്ഥലങ്ങളാണ് ഇതിനായി കണ്ടെത്തുക. ഒരേക്കറിൽ ആയിരത്തോളം നായകളെ പാർപ്പിക്കാൻ കഴിയും. വിഷയം ഏഴിന് ഹൈക്കോടതിയിൽ വരുന്നതിനു മുൻപ് തന്നെ തീരുമാനം ഉണ്ടാകുമെന്നും കെ എം ഷാജി വ്യക്തമാക്കി.



.gif)



0 Comments