വി ഡി സതീശനെതിരെ 18 കേസുകൾ, രേവന്ത് റെഡ്ഡിക്കെതിരെ 89 കേസുകൾ; രാജ്യത്തെ 14 മുഖ്യമന്ത്രിമാരുടെ കേസുകളെ കുറിച്ച് അമിക്കസ് ക്യൂറി റിപ്പോർട്ട്

 

രാജ്യത്തെ 28ൽ 14 മുഖ്യമന്ത്രിമാർക്കെതിരെയും ഗുരുതര ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് അമിക്കസ് ക്യൂറിയും മുതിർന്ന അഭിഭാഷകനുമായ വിജയ് ഹൻസാരി സുപ്രീം കോടതിയെ അറിയിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ലിസ്റ്റിൽ മുന്നിൽ. 89 കേസുകളാണ് അദ്ദേഹത്തിനെതിരെ നിലവിലുള്ളത്. പശ്ചിമ ബംഗാളിലെ സുവേന്ദു അധികാരിക്കെതിരെ 29 കേസുകളും, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെ 19 കേസുകളും, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനെതിരെ 19 കേസുകളും, കേരള മുഖ്യമന്ത്രി വി ഡി സതീശനെതിരെ 18 കേസുകളും, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ 5 കേസുകളും, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് 4 കേസുകളും, ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗിന് 4 കേസുകളും, തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് 2 കേസുകളും, ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി 2 കേസുകളും മറ്റ് നാല് പേർക്കെതിരെ ഓരോ കേസുകളും വീതമാണ് ഉള്ളത്.ബം​ഗാളിലെ 58% എംഎൽഎമാർ ​ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുന്നവരാണ്. തൊട്ടുപിന്നാലെ കേരളം 57%, ആന്ധ്രാപ്രദേശ് 56%, തെലങ്കാന 49%, ജാർഖണ്ഡ്, ഒഡീഷ 45% വീതവും, ബീഹാർ 42%. മഹാരാഷ്ട്ര 40% എന്നിങ്ങനെയാണ് കണക്കുകൾ. ലോക്‌സഭയിൽ 170 എംപിമാർക്കെതിരെ ഗുരുതരമായ ക്രിമിനൽ കേസുകൾ നിലനിൽക്കുന്നുണ്ട്. 2026 ജൂലൈയിലെ കണക്കുകൾ പ്രകാരം സിറ്റിംഗ്/മുൻ എംപിമാർക്കും എംഎൽഎമാർക്കെമെതിരെ 4192 ക്രിമിനൽ കേസുകൾ നിലനിൽക്കുന്നുണ്ട്. ഇതിൽ 1171 കേസുകളും ഉത്തർപ്രദേശിലാണ്. രാജ്യസഭയിലെ 233 അംഗങ്ങൾ 75 പേർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. അതിൽ 18 ശതമാനം കേസുകളും അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ലഭിക്കാവുന്നവയാണ്. സിറ്റിംഗ്, മുൻ നിയമസഭാംഗങ്ങൾക്കെതിരായ കേസുകളിൽ വിചാരണ നടപടികൾ മാത്രം നടത്താൻ പ്രത്യേക കോടതികളെ നിയോഗിക്കണമെന്നും വിചാരണയിലെ പുരോഗതി സജീവമായി നിരീക്ഷിക്കാൻ അധികാരപരിധിയിലുള്ള ഹൈക്കോടതികൾക്ക് നിർദ്ദേശം നൽകണമെന്നും അമിക്കസ് ക്യൂറി കോടതിയോട് അഭ്യർത്ഥിച്ചു.



إرسال تعليق

0 تعليقات