ഓസ്ട്രേലിയ പരമ്പരയ്ക്കുള്ള ഇന്ത്യ അണ്ടർ19 ടീമിൽ ദ്രാവിഡിൻ്റെയും സേവാഗിന്റെയും മക്കൾ


ഓസ്ട്രേലിയയ്ക്ക് എതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ഇന്ത്യൻ അണ്ടർ19 ടീമിൽ ഇടം നേടി ഇതിഹാസ താരങ്ങളായ രാഹുൽ ദ്രാവിഡിൻ്റെ മകൻ അൻവായ് ദ്രാവിഡും വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗും. വിക്കറ്റ് കീപ്പറായ അൻവായ് ദ്രാവിഡ് ജൂലൈയിൽ അണ്ടർ 19 ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിലെ ഒരു മത്സരത്തിൽ 87 റൺസ് നേടിയിരുന്നു. വലംകൈയ്യൻ ബാറ്റ്സ്മാനായ ആര്യവീർ ഡൽഹി പ്രീമിയർ ലീ​ഗിൽ വെസ്റ്റ് ഡൽഹി ലയൺസിനായി കളിച്ചിരുന്നു. കൂച്ച്ബിഹാർ ട്രോഫിയിൽ 2024ൽ മേഘാലയയ്ക്കെതിരെ 297 റൺസ് നേടി താരം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഓപ്പണർ ലക്ഷ്യ റായ്ചന്ദാനി ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുന്നത്. ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയെ നയിച്ച യശ്ബർധൻ ചൗഹാനാണ് വൈസ് ക്യാപ്റ്റൻ. രാജ്കോട്ടിൽ സെപ്റ്റംബർ 18, 21, 23 തീയതികളിലാണ് ഓസ്ട്രേലിയയ്ക്ക് എതിരെയുള്ള ഏകദിന മത്സരങ്ങൾ നടക്കുന്നത്. രണ്ട് മൾട്ടി-ഡേ മത്സരവും പരമ്പരയിലുണ്ട്. സെപ്റ്റംബർ 27 മുതൽ 30 വരെ രാജ്കോട്ട് ആദ്യ മത്സരവും ഒക്ടോബർ 5 മുതൽ 8 വരെ അഹമ്മദാബാദിൽ രണ്ടാം മത്സരവും നടക്കും. എന്നാൽ മൾട്ടി-ഡേയ്ക്ക് ടീമിൽ ആര്യവീർ സേവാഗും, അൻവായ് ദ്രാവിഡുമില്ല.



Post a Comment

0 Comments