ഓണാഘോഷ പരിപാടിക്കിടെ ഡ്യൂട്ടിയിൽ നിന്ന് മുങ്ങി; അരുവിക്കര പൊലീസ് സ്റ്റേഷനിലെ 3 പൊലീസുകാർക്ക് സസ്പെൻഷൻ


ഓണാഘോഷ പരിപാടിക്കിടെ ഡ്യൂട്ടിയിൽ നിന്ന് മുങ്ങിയ അരുവിക്കര പൊലീസ് സ്റ്റേഷനിലെ 3 പൊലീസുകാർക്ക് സസ്പെൻഷൻ. സി പി ഒ അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവർക്കാണ് സസ്പെൻഷൻ. റൂറൽ എസ് പിയാണ് 3 പൊലീസുകാർക്കെതിര നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച ഓണാഘോഷ പരിപാടിക്ക് എസ്പി എത്തിയപ്പോൾ പൊലീസുകാർ മുങ്ങുകയായിരുന്നു. ഇവർ മദ്യപിച്ചിരുന്നതായും സംശയമുണ്ട്. മെഡിക്കൽ എടുക്കാൻ എസ് പി ആവശ്യപ്പെട്ടപ്പോഴാണ് ഉദ്യോഗസ്ഥർ മുങ്ങിയത് എന്നാണ് സൂചന. തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്. എന്നാൽ ഇവർ മദ്യപിച്ചതിന് ഇതുവരെ തെളിവെന്നും ലഭ്യമായിട്ടില്ല. മദ്യപിച്ചതായി പൊലീസുകാരും സമ്മതിച്ചിട്ടില്ല.



Post a Comment

0 Comments