​ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണം; 54കാരന് ദാരുണാന്ത്യം


ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഓവേലി സ്വദേശിയായ ബാലകൃഷ്ണനാണ് (54) മരിച്ചത്. നെഞ്ചിൻ കൂടിന്റെ ഭാഗവും ഒരു കാലും കടുവ തിന്ന നിലയിൽ ഇന്ന് രാവിലെ ബാലകൃഷ്ണനെ കണ്ടെത്തുകയായിരുന്നു. ഓവേലി ക്വയിന്റിലെ ലാറൻസ്റ്റൺ തേയിലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു ബാലകൃഷ്ണൻ. ഇന്നലെ വൈകിട്ട് ആറുമണിയോടെ തേയിലത്തോട്ടത്തിലേക്ക് പോയ ബാലകൃഷ്ണൻ തിരിച്ചെത്തിയില്ല. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേ​ഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.



Post a Comment

0 Comments