ഓണക്കാലത്ത് 8 ദിവസത്തെ മദ്യവില്‍പ്പന 771.29 കോടി കടന്നു; ഉത്രാട ദിനത്തില്‍ വില്‍പ്പന കുറഞ്ഞു


തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്രാട ദിനത്തിലെ മദ്യ വില്പനയില്‍ കുറവ് രേഖപ്പെടുത്തി. ബിവറേജസ് കോര്‍പ്പറേഷനുകള്‍ വഴിയുള്ള മദ്യ വില്പന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവായിരുന്നു. ഉത്രാട ദിനം വിറ്റഴിച്ചത് 126.31 കോടിയുടെ മദ്യമാണ്. മുന്‍ വര്‍ഷം 137.64 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. അതേസമയം, ഓണ ദിവസങ്ങളിലെ ആകെ വില്‍പ്പനയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഓണാഘോഷം ആരംഭിച്ച് എട്ട് ദിവസത്തിനിടെ മദ്യശാലകള്‍ വഴി വിറ്റു പോയത് 771.29 കോടിയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ വില്പന നടന്നത് 694.96 കോടി രൂപയുടെ മദ്യമാണ്. 76.33 കോടി രൂപയുടെ അധിക മദ്യ വില്പനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. ഉത്രാട ദിനത്തില്‍ കണ്‍സ്യൂമര്‍ഫെഡ് വഴി വിറ്റഴിച്ചത് 20 കോടി രൂപക്ക് മുകളില്‍ വരുന്ന മദ്യമാണ്. കണ്‍സ്യൂമര്‍ഫെഡിന്റെ 49 മദ്യവില്‍പനശാലകളിലൂടെ വിറ്റഴിച്ച മദ്യത്തിന്റെ വരുമാന കണക്കാണിത്.. 89 ലക്ഷത്തിലേറെ വില്‍പനയുണ്ടായ കുന്നംകുളത്തെ ഷോപ്പാണ് കണക്കില്‍ ഒന്നാമത്. കൊടുങ്ങല്ലൂരും, അമ്പലപ്പുഴയുമാണ് വില്‍പ്പന കണക്കില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പത്ത് കോടിക്ക് മുകളില്‍ വര്‍ധനയാണ് വില്‍പ്പനയില്‍ പ്രകടമായത്.

ബെവ്കോ വഴി ഈ വർഷം വിറ്റിഴച്ച മദ്യം
(ബ്രാക്കറ്റിൽ കഴിഞ്ഞ തവണത്തേത്)

  • 18.08.26- 73.87 (73.75)
  • 19.08.26- 79.31 (55.68)
  • 20.08.26- 79.81 (80.41)
  • 21.08.26- 87.86 (85.54)
  • 22.08.26- 102.28 (74.99)
  • 23.08.26- 88.98 (90.43)
  • 24.08.26- 132.87 (96.52)
  • 25.08.26- 126.31 (137.64)


Post a Comment

0 Comments