കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്: പ്രതി അര്‍ജുന്‍ ആയങ്കിക്ക് മുന്‍കൂര്‍ ജാമ്യമില്ല.

 



കൊച്ചി: കോതമംഗലം എസ്എച്ചഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിക്ക് മുന്‍കൂര്‍ ജാമ്യമില്ല. അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അര്‍ജുന്‍ ആയങ്കിക്കെതിരായ കേസ് ഗൗരവതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി അനിവാര്യമാണ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കും. അര്‍ജുന്‍ ആയങ്കി അന്വേഷണത്തില്‍ ഇടപെടും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും ഹൈക്കോടതി വിലയിരുത്തി.

സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതില്‍ അര്‍ജുന്‍ ആയങ്കി അടക്കം ആറ് പേരെ മെയ് മാസം കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വെച്ചായിരുന്നു കോതമംഗലം പൊലീസ് അര്‍ജുന്‍ ആയങ്കിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. മരട് അനീഷിന്റെ കൂട്ടാളികളും കസ്റ്റഡിയിലെടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു.



Post a Comment

0 Comments