സംസ്ഥാനത്തെ ഓണം വാരാഘോഷം; സംഘപരിവാർ വന്ദേമാതരം പൂർണമായി ആലപിക്കാനൊരുങ്ങി യുഡിഎഫ് സർക്കാർ, വിചിത്ര ന്യായവുമായി മന്ത്രി പി സി വിഷ്ണുനാഥ്


സംസ്ഥാനത്തെ ഓണം വാരാഘോഷ പരിപാടിയിൽ സംഘപരിവാർ വന്ദേമാതരം പൂർണമായി ആലപിക്കാനൊരുങ്ങി യുഡിഎഫ് സർക്കാർ. മന്ത്രി പി സി വിഷ്ണുനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും പങ്കെടുക്കുന്ന പരിപാടികൾക്ക് കൃത്യമായി പ്രോട്ടോക്കോളുണ്ടെന്നും അത് പാലിക്കുക എന്നല്ലാതെ സംസ്ഥാനത്തിന് മറ്റ് വഴികളില്ലെന്നാണ് മന്ത്രിയുടെ ന്യായീകരണം. ഇത് നിലപാടിന്റെ പ്രശ്നമല്ലെന്നും പ്രോട്ടോകോൾ പാലിച്ചേ പറ്റൂവെന്നുമാണ് മന്ത്രി പ്രതികരിച്ചത്. സംഘപരിവാർ വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ തന്നെ കോൺഗ്രസ് പാർട്ടിയുടെ ദേശീയ തലത്തിലുള്ള തീരുമാനം. ഇതിനിടയിലാണ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സ്കൂളുകളിൽ ഗാനം മുഴുവനായി പാടണമെന്ന സർക്കുലർ ഇറങ്ങിയതും പിന്നീട് അത് തിരുത്തേണ്ടി വന്നതും. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവനായി പാടിയത് ദേശീയതലത്തിൽ വലിയ ചർച്ചകൾക്കും തുടക്കം കുറിച്ചിരുന്നു.



إرسال تعليق

0 تعليقات