കണ്ണൂരിൽ നിയന്ത്രണം വിട്ട വാഹനമിടിച്ചു കോഫി ഹൗസ് ജീവനക്കാരന് ദാരുണാന്ത്യം


കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിന്നും ജോലി കഴിഞ്ഞുമടങ്ങുകയായിരുന്ന കോഫി ഹൗസ് ജീവനക്കാരനായ യുവാവ് വാഹനമിടിച്ചു മരിച്ചു. ചെങ്ങളായിപെരിങ്കോന്നിലെ ഐ എം ശ്രീരാജാണ് (42) ദാരുണമായി മരിച്ചത് ഞായറാഴ്ച്ച രാത്രി 11.30 ന് ജോലി കഴിഞ്ഞ് താമസിക്കുന്ന മുറിയിലേക്ക് കാൽനടയായി പോവുമ്പോൾ  പഴയ ബസ് സ്റ്റാൻഡിൽ നിന്നും കാൽടെക്സിലേക്ക് വരികയായിരുന്നനിയന്ത്രണം വിട്ടെത്തിയ ഫോർ രജിസ്‌ട്രേഷൻവാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ഉടൻ നാട്ടുകാരും പൊലിസും ചേർന്ന് കണ്ണൂർ എ കെ ജി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല കണ്ണൂർ കാൽ ടെക്സിലെ കോഫി ഹൗസ് ജീവനക്കാരനാണ് ശ്രീരാജ് . പരേതനായ ജനാർദ്ദനൻ - ശകുന്തള ദമ്പതികളുടെ മകനാണ് സഹോദരങ്ങൾ: കവിത ( തളിപ്പറമ്പ് സഹകരണ ആശുപത്രി ) ശ്രീകുമാർ (ഇരിട്ടി ) പരേതരായ പ്രമീള സന്തോഷ്. പൊതുദർശനം പെരിങ്കോന്ന് യുവജന ഗ്രന്ഥാലയത്തിൽ ഉച്ചയ്ക്ക് രണ്ടു മണി മുതൽ 3.30 വരെ തുടർന്ന് വീട്ടിൽ പൊതുദർശനം. സംസ്കാരം വൈകിട്ട് പെരുങ്കോന്ന് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.




إرسال تعليق

0 تعليقات