പയ്യാവൂര്‍: പയ്യാവൂരില്‍ വന്‍ ചീട്ടുകളി സംഘം പോലീസ് പിടിയിലായി. 12 അംഗസംഘത്തില്‍ നിന്ന് 1.51,000 രൂപ പോലീസ് പിടിച്ചെടുത്തു. നുച്ചിയാട് കൊളങ്ങരക്കണ്ടി വീട്ടില്‍ കെ.കെ.മജീദ്(52), വള്ളിത്തോട് പെരിങ്കിരിയിലെ ചിറയില്‍ വീട്ടില്‍ സി.എഫ്.റോയി(41), നിര്‍മ്മലഗിരി കരിയിലിലെ നെല്ലിയുള്ളകണ്ടിപറമ്പില്‍ എം.പി.സിജിത്ത്(45), നുച്ചിയാട് ഉളിക്കലിലെ പള്ളിപ്പാത്ത് വീട്ടില്‍ പി.റഷീദ്(38), ഇരിട്ടി ജബ്ബാര്‍ക്കടവിലെ പൂവത്തുങ്കല്‍ വീട്ടില്‍ പി.സി.സെബാസ്റ്റ്യന്‍(58), പൈസക്കരി അക്കല്‍ വീട്ടില്‍ എം.എം.രജീഷ്(42). നുച്ചിയാട്ടെ തളിപ്പറമ്പന്‍ പുതിയവീട്ടില്‍ ടി.പി.മുജീബ്‌റഹ്‌മാന്‍(41), ഉളിക്കല്‍ വയത്തൂരിലെ പുതിയപുരയില്‍ വീട്ടില്‍ പി.പി.ഷമീര്‍(46)., ഉളിക്കല്‍ കാലാങ്കിയിലെ പുതുപ്പറമ്പില്‍ വീട്ടില്‍ തോമസ് ജോണ്‍(56), മണത്തണ ചാണപ്പാറയിലെ കൊച്ചുപുരക്കല്‍ വീട്ടില്‍ കെ.ജെ.ബിജു(46), ചെമ്പന്തൊട്ടി നിടിയേങ്ങയിലെ കുന്നേല്‍ വീട്ടില്‍ കെ.എ.തങ്കച്ചന്‍(59), നുച്ചിയാട് പരിക്കളത്തെ കുന്നുംപുറത്ത് പുതിയപുരയില്‍ വീട്ടില്‍ കെ.പി.അബ്ദുല്‍ലത്തീഫ്(48)എന്നിവരാണ് പയ്യാവൂര്‍ പോലീസിന്റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചെ 12.30 ന് എസ്.ഐ സി.പി.ലിനേഷിന്റെ നേതൃത്വത്തില്‍ നടന്ന രാത്രികാല പട്രോളിംഗ് ഡ്യൂട്ടിക്കിടെ ആനയടി കുഞ്ഞിപ്പറമ്പ്-നുച്ചിയാട് റോഡില്‍ ചെങ്കല്‍പണക്ക് സമീപത്തെ കശുമാവിന്‍ തോട്ടത്തില്‍വെച്ചാണ് ചീട്ടുകളി നടന്നത്. സീനിയര്‍ സി.പി.ഒ നൗഷാദ്, കണ്ണൂര്‍ റൂറല്‍ സബ്ഡിവിഷന്‍ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ പ്രമോദ്, സീനിര്‍ സി.പി.ഒമാരായ ഷൗക്കത്തലി, അനൂപ് ഷംസുദ്ദീന്‍, സജിത്ത്, നിഷാന്ത്, സി.പി.ഒ ഷിജിത്ത് എന്നിവരും പട്രോളിംഗ് സംഘത്തില്‍ ഉണ്ടായിരുന്നു.

.gif)


0 تعليقات