കുട്ടികളുടെ ഡാറ്റ അനുവാദമില്ലാതെ ശേഖരിച്ചു; മെറ്റക്ക് പണി കൊടുത്ത് അമേരിക്കൻ സംസ്ഥാനങ്ങൾ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും


സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും കുട്ടികളുടെ മാനസികാരോഗ്യത്തെയും സ്വകാര്യതയെയും ബാധിക്കുന്നുവെന്നാരോപിച്ച് അമേരിക്കയിലെ 29 സംസ്ഥാനങ്ങൾ നൽകിയ പരാതിയിൽ ഒത്തുതീർപ്പിലെത്തി മെറ്റ. പത്ത് വർഷത്തേക്ക് 18 ബില്യൺ ​ഡോളർ നൽകി തടിയൂരിയ മെറ്റ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സമ്മതിച്ചു. അമേരിക്കയിലെ ഈ സംസ്ഥാനങ്ങളിൽ മാത്രമാകും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. പരാതി നൽകി വെറും അഞ്ച് ദിവസത്തിനുള്ളിലാണ് മെറ്റ ഒത്തുതീർപ്പിലെത്തിയത്.

നിയന്ത്രണങ്ങൾ

18 വയസിന് താഴെയുള്ള കുട്ടികൾക്ക് ആകെ 2 മണിക്കൂർ മാത്രമായിരിക്കും ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോ​ഗിക്കാനുള്ള ലിമിറ്റ‍ഡ് സമയം. ഇത് രക്ഷിതാക്കൾക്ക് മാത്രമാണ് മാറ്റാൻ സാധിക്കുക.

അർധരാത്രി 12 മണി മുതൽ പുലർച്ചെ 6 മണി വരെ ഇവ ആക്സസ് ചെയ്യാൻ സാധിക്കില്ലെന്നും മാത്രമല്ല സ്കൂൾ സമയങ്ങളിൽ നോട്ടിഫിക്കേഷനുകൾ മ്യൂട്ട് ചെയ്യപ്പെടും.

15 മിനിറ്റിന് കൂടുതൽ ഉപയോ​ഗിക്കുമ്പോൾ ഇടവേളയെടുക്കാനുള്ള ഓർമ്മപ്പെടുത്തലുണ്ടാകും.

പോസ്റ്റുകളിലെ ലൈക്ക് കൗണ്ടുകൾ ഡിഫോൾട്ടായി ഹൈഡ് ചെയ്യും

കോസ്മെറ്റിക് സർജറിയും എക്സ്ട്രീം മേക്കപ്പും കാണിക്കുന്ന റീലുകൾക്കും മറ്റും ബ്ലോക്ക് ഏർപ്പെടുത്തും.

13 വയസ്സിന് താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ കണ്ടെത്താൻ ഏജ് ഡിറ്റക്ഷൻ സിസ്റ്റം കൂടുതൽ ശക്തമാക്കും.

13 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഡാറ്റ അനുവാദമില്ലാതെ ശേഖരിച്ചതാണ് മെറ്റയ്ക്കെതിരെ പരാതി‌ വന്നത്. 30 വർഷം പഴക്കമുള്ള ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട് (COPPA) പ്രകാരമാണ് സംസ്ഥാനങ്ങൾ പരാതി നൽകിയത്. അതേ സമയം, ഇൻസ്റ്റാഗ്രാം ഉപയോഗം കുട്ടികളിൽ വിഷാദവും ഉത്കണ്ഠയും ഉണ്ടാക്കുന്നുവെന്ന് സ്വന്തം നടത്തിയ പഠനത്തിൽ മെറ്റയ്ക്ക് വ്യക്തമായിരുന്നു.

ഓക്​ലാൻഡിലെ കോടതിയിൽ ആരംഭിച്ച വിചാരണയിൽ പരാജയപ്പെട്ടിരുന്നുവെങ്കിൽ 100ന് മുകളിൽ ബില്യൺ ഡോളറിന്റെ നഷ്ടം വരുമായിരുന്നു. മുൻ ജീവനക്കാരനായ ആർട്ടുറോ ബെജാറിൻ്റെ അടക്കമുള്ള മൊഴിയും തിരിച്ചടിയായി.



إرسال تعليق

0 تعليقات