ഡോക്ടറൽ ഫെലോഷിപ്പ് ജേതാവ് ആദിത്യ മനോജിനെ ആദരിച്ചു.


ജർമ്മനിയിലെ കാൾസ്രൂ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെയും (KIT) സ്വിറ്റ്സർലൻഡിലെ ഇപിഎഫ്എലിന്റെയും (EPFL) സംയുക്ത നാല് വർഷത്തെ ഡോക്ടറൽ ഫെലോഷിപ്പിന് അർഹയായ മുണ്ടയാംപറമ്പ് എളമ്പ സ്വദേശി ആദിത്യ മനോജ് നെ മുണ്ടയാംപറമ്പ് വാർഡ് കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി മിനി വിശ്വനാഥൻ, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ടി എം വേണുഗോപാൽ, വാർഡ് പ്രസിഡന്റ്‌ കെ ആർ നിധിൻ രാജ്, വാർഡ് കമ്മറ്റി അംഗം ബെന്നി തറയിൽ എന്നിവർ നേതൃത്വം വഹിച്ചു.



إرسال تعليق

0 تعليقات