വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ റഹീം എം പി. മോദിയെ തോൽപ്പിക്കുന്ന നിലപാടാണ് വി ഡി സതീശനെന്ന് എഎ റഹീം എം പി പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും സംഘപരിവാറിനും മെറ്റ നൽകുന്ന സംരക്ഷണം എങ്ങനെ വിഡി സതീശന് ലഭിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ഈ വിഷയത്തിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്നും റഹീം എം പി പറഞ്ഞു. കോൺഗ്രസ് സതീശനെ തിരുത്തിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. അതോ കോൺഗ്രസും അറിഞ്ഞുകൊണ്ടാണോ ഈ നടപടി. ദേശീയതലത്തിൽ മെറ്റയെ വിമർശിക്കുന്ന കോൺഗ്രസ് എന്തുകൊണ്ട് കേരളത്തിൽ മൗനം പാലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സതീശനും മെറ്റക്കും തമ്മിലെ ബ്രിഡ്ജിംഗ് എന്താണെന്നും എഎ റഹീം എം പി ചോദിച്ചു.
ഒരുപാട് പുസ്തകം വായിക്കുന്ന ആളല്ലേ, പഴയ ചരിത്രങ്ങൾ ഒന്നും പൊടി തട്ടി എടുത്തൊന്നും വായിക്കേണ്ട, സമീപകാല ജന്തർ മന്ദിർ സമരം മാത്രം നോക്കിയാൽ മതി. മോദിക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്തിട്ട് എന്തായി. അവസാനം മന്ത്രിക്ക് രാജി വെക്കേണ്ടി വന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. അതുപോലെ വിഡി സതീശനും തനിക്കെതിരായ വിമർശനങ്ങൾ സംഘപരിവാർ ബന്ധങ്ങൾ ഉപയോഗിച്ച് മെറ്റയെ കൊണ്ട് നീക്കം ചെയിപ്പിച്ചാൽ സുരക്ഷിതനായി എന്ന് വിചാരിക്കേണ്ടെന്നും റഹീം എം പി കൂട്ടിച്ചേർത്തു.
വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി തുടർച്ചയായി കള്ളം പറയുന്നുവെന്നും എ എ റഹീം എം പി പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരായി വിമർശനങ്ങൾ ഇതുകൊണ്ട് അവസാനിക്കില്ല. സംഘപരിവാറിനെ ഉപയോഗിച്ച് മെറ്റലിയിലേക്ക് ഒരു പാലം ഉണ്ടാക്കി. അതുകൊണ്ട് സുരക്ഷിതനാണെന്ന് കരുതരുത്. എംഡിഎംഎ കേസിനെ കുറിച്ച് പറഞ്ഞത് ആദ്യ കള്ളം. മെറ്റയെ കുറിച്ച് പറഞ്ഞത് രണ്ടാമത്തെ കള്ളമാണെന്നും അദ്ദേഹം പ്രതികരിച്ചു.അതേസമയം, ജന്തർ മന്തറിൽ ദില്ലി പൊലീസ് നടത്തിയ ബയോമെട്രിക് നിരീക്ഷണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതായും എ എ റഹീം പറഞ്ഞു. ജനാധിപത്യ വിരുദ്ധ നടപടിയാണ് കേന്ദ്രം സ്വീകരിച്ചത്. അനുവാദം ഇല്ലാതെ പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു.
പാർലമെൻ്റിന് അകത്തും പുറത്തും നടത്തിയ പോരാട്ടത്തിൻ്റെ തുടർച്ചയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ലക്ഷക്കണക്കിന് ആളുകളുടെ ഡാറ്റ സ്വകാര്യ ഏജൻസികളുടെ കൈകളിലേക്ക് നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.


.gif)


0 تعليقات