പൊലീസ് തിരയുന്നതിനിടെ ക്രിമിനല്‍ക്കേസ് പ്രതി അര്‍ജുന്‍ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തി. എടപ്പാളിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ കഫേയില്‍ നിന്നുള്ള അര്‍ജുന്‍ ആയങ്കിയുടേയും സംഘത്തിന്റേയും ദൃശ്യങ്ങള്‍ ലഭിച്ചു. നാല് പേരാണ് അര്‍ജുനൊപ്പം ഉള്ളത്. ഇവരെ ചോദ്യം ചെയ്യാനായി ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എടപ്പാള്‍ വട്ടംകുളം സ്വദേശികളായ അബൂബക്കര്‍ സിദ്ദീഖ്, ഫൈസല്‍, നൗഫല്‍, അഷ്‌കര്‍ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്.പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സംസ്ഥാന അതിർത്തി മേഖലകളിൽ അടക്കം ഊർജിത തിരച്ചിലാണ് പുരോഗമിക്കുന്നത്. ഒളിവിലിരുന്നുള്ള അർജുൻ ആയങ്കിയുടെ സമൂഹമാധ്യമ പോസ്റ്റുകളും പൊലീസിനെ വെട്ടിലാക്കുന്നുണ്ട്. സമൂഹമാധ്യമ അക്കൗണ്ട് മറ്റാരെയെങ്കിലും ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നുണ്ട്. സംസ്ഥാനം വിട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിച്ചുവരികയാണ്.ഇതിനിടെ ആയങ്കിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിലാണ് ആലുവ സൈബർ പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയെ അപമാനിച്ച സ്പർദ്ദ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.



.gif)



0 تعليقات