വിരലുകൾ ഞൊടിക്കുമ്പോൾ ശബ്ദം കേൾക്കുന്നത് അസ്ഥികൾ ഉരസുന്നത് കൊണ്ടല്ല; അതിനുപിന്നിലെ കാരണമിതാണ്.

 

നമ്മൾ വിരലുകൾ ഞൊടിക്കുമ്പോൾ ഒരു ശബ്ദം കേൾക്കാറില്ലേ? വിരൽ ഞൊടിക്കുമ്പോൾ അസ്ഥികൾ ഉരസുന്നത് കൊണ്ടാണ് ഈ ശബ്ദം കേൾക്കുന്നതെന്നാണ് പലരും കരുതി വച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ അതല്ല വസ്തുത.

ജോയിന്റ് കാവിറ്റേഷൻ എന്ന പ്രക്രിയയാണ് ഇതിനുപിന്നിലെ കാരണക്കാരൻ. നമ്മുടെ സന്ധികളുടെ സു​ഗമമായ ചലനത്തിനും മറ്റും സഹായിക്കുന്ന സന്ധികൾക്കിടയിലെ സ്രവമാണ് സയ്നോവിയൽ ഫ്ലൂയിഡ്. നമ്മൾ വിരൽ മടക്കുമ്പോൾ സന്ധികൾക്കുള്ളിലെ മർദ്ദം കുറഞ്ഞ് സ്രവത്തിൽ വാതകകുമിളകൾ രൂപപ്പെടും. ഇത് പൊട്ടുമ്പോഴാണ് ശബ്ദം പുറത്തുവരുന്നത്.

അതുപോലെ പൊതുവെയുള്ള ഒരു ധാരണയാണ് വിരൽ ഞൊടിച്ചാൽ വാത രോ​ഗം ഉണ്ടാകുമെന്നും സന്ധികൾ തകരാറിൽ ആകുമെന്നതും. പഠനത്തിൽ ഇത് വെറും തെറ്റിധാരണയാണെന്ന് കണ്ടെത്തുകയായിരുന്നു.എന്നാൽ വിരൽ ഞൊടിക്കുമ്പോൾ കഠിനമായ വേദന, വീക്കം, വിരലുകൾ ചലിക്കാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ അതിനെ നിസാരമായി കാണരുത്. ഞരമ്പുകളോ ലി​ഗമെ​ന്റുകളോ തെന്നിമാറുമ്പോഴും ഇത്തരം ശബ്ദങ്ങൾ കേൾക്കാൻ സാധ്യതയുണ്ട്.



Post a Comment

0 Comments